തുരുത്തുകള്‍ സൗദിക്കു നല്‍കരുതെന്ന് ഈജിപ്ഷ്യന്‍ കോടതി
Monday, January 16, 2017 10:49 AM IST
കയ്‌റോ: ചെങ്കടലിലെ ആള്‍പാര്‍പ്പില്ലാത്ത രണ്ടു ദ്വീപുകള്‍ സൗദി അറേബ്യക്കു വിട്ടുകൊടുക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഈജിപ്ഷ്യന്‍ കോടതി റദ്ദുചെയ്തു. ടിയാന്‍ , സനാഫിര്‍ ദ്വീപുകളില്‍ സൗദിക്ക് അവകാശമുണെ്ടന്നു ബോധ്യപ്പെടുത്തുന്നതില്‍ ഈജിപ്ഷ്യന്‍ ഭരണകൂടം പരാജയപ്പെട്ടെന്നു കോടതി പറഞ്ഞു. ഏപ്രിലില്‍ സൗദി രാജാവിന്റെ ഈജിപ്ഷ്യന്‍ സന്ദര്‍ശനവേളയിലാണു ദ്വീപുകള്‍ കൈമാറുന്ന കാര്യം ഈജിപ്ഷ്യന്‍ ഭരണകൂടം പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.