സിറിയൻ വിമാനത്താവളത്തിൽ ഇസ്രേലി റോക്കറ്റ് ആക്രമണം
സിറിയൻ വിമാനത്താവളത്തിൽ ഇസ്രേലി റോക്കറ്റ് ആക്രമണം
Friday, January 13, 2017 2:13 PM IST
ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഡ​​​മാ​​​സ്ക​​​സി​​​നു സ​​​മീ​​​പ​​​മു​​​ള്ള മെ​​​സാ സൈ​​​നി​​​ക​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​സ്ര​​​യേ​​​ൽ റോ​​​ക്ക​​​റ്റാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത് മേ​​​ഖ​​​ല​​​യി​​​ൽ സം​​​ഘ​​​ർ​​​ഷം വ​​​ള​​​ർ​​​ത്തി.

ഇ​​​സ്ര​​​യേ​​​ൽ ഭീ​​​ക​​​ര​​​രെ തു​​​ണ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നും ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​തം ഉ​​​ണ്ടാ​​​വു​​​മെ​​​ന്നും സി​​​റി​​​യ​​​ൻ സൈ​​​നി​​​ക ക​​​മാ​​​ൻ​​​ഡ് വ​​​ക്താ​​​വ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.
വ​​​ട​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ലെ തി​​​ബേ​​​രി​​​യ​​​സ് ത​​​ടാ​​​ക​​​പ​​​രി​​​സ​​​ര​​​ത്തു​​നി​​​ന്നാ​​​ണ് റോ​​​ക്ക​​​റ്റു​​​ക​​​ൾ വ​​ന്ന​​​തെ​​​ന്നും നി​​​ര​​​വ​​​ധി റോ​​​ക്ക​​​റ്റു​​​ക​​​ൾ മെ​​​സാ സൈ​​​നി​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പ​​​തി​​​ച്ചെ​​​ന്നും സി​​​റി​​​യ പ​​​റ​​​ഞ്ഞു.

വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ന​​​ട​​​ന്ന റോ​​​ക്ക​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി. അ​​​സാ​​​ദി​​​ന്‍റെ സ്പെ​​​ഷ​​​ൽ സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ ഗാ​​​ർ​​​ഡ്സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള മെ​​​സാ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​ണ്.

മെ​​​സാ​​​യി​​​ലെ ഏ​​​താ​​​നും സൈ​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ന​​​ശി​​​ച്ചു. വി​​​മ​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് സി​​​റി​​​യ​​​ൻ സൈ​​​ന്യം റോ​​​ക്ക​​​റ്റ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത് മെ​​​സാ​​​യി​​​ൽ​​​നി​​​ന്നാ​​​ണ്. സി​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​ഷാ​​​ർ അ​​​ൽ അ​​​സാ​​​ദി​​​ന്‍റെ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ഏ​​​താ​​​നും കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്രം അ​​​ക​​​ലെ​​​യാ​​​ണു മെ​​​സാ.വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു തീ​​​യും പു​​​ക​​​യും ഉ​​​യ​​​രു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.


ഇ​​​സ്രേ​​​ലി മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു സി​​​റി​​​യ​​​ൻ പ്ര​​​ദേ​​​ശ​​​ത്ത് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത് ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ര​​​ണ്ടാം​​​ത​​​വ​​​ണ​​​യാ​​​ണ്. സി​​​റി​​​യ​​​യി​​​ൽ അ​​​സാ​​​ദ് സൈ​​​നി​​​ക​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഹി​​​സ്ബു​​​ള്ള പോ​​​രാ​​​ളി​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഇ​​​സ്രേ​​​ലി​​​ക​​​ൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.​​​
ഡി​​​സം​​​ബ​​​ർ ആ​​​ദ്യം ഗോ​​​ലാ​​​ൻ​​​കു​​​ന്നു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​സ്രേ​​​ലി സൈ​​​ന്യം സി​​​റി​​​യ​​​യി​​​ലേ​​​ക്കു നി​​​ര​​​വ​​​ധി റോ​​​ക്ക​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.

ഇ​​തി​​നി​​ടെ ഡ​​മാ​​സ്ക​​സി​​നു സ​​മീ​​പ​​മു​​ള്ള ബ​​സി​​മാ ഗ്രാ​​മം വി​​മ​​ത​​രി​​ൽ​​നി​​ന്നു സി​​റി​​യ​​ൻ​​സൈ​​ന്യം തി​​രി​​ച്ചു​​പി​​ടി​​ച്ചു.​​ക​​ന​​ത്ത വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷം ഹി​​സ്ബു​​ള്ള പോ​​രാ​​ളി​​ക​​ളു​​ടെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് സി​​റി​​യ​​ൻ സേ​​ന ബ​​സി​​മാ​​യു​​ടെ നി​​യ​​ന്ത്ര​​ണം കൈ​​യ​​ട​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.