ട്രംപിനോടു ക്‌ളാപ്പർ ഖേദം പ്രകടിപ്പിച്ചു
ട്രംപിനോടു ക്‌ളാപ്പർ ഖേദം പ്രകടിപ്പിച്ചു
Thursday, January 12, 2017 2:32 PM IST
വാ​​ഷിം​​ഗ്ട​​ൺ: ​​ഡി​​സി ട്രം​​പി​​നെ​​തി​​രേ​​യു​​ള്ള രേ​​ഖ​​ക​​ൾ ചോ​​ർ​​ന്ന​​തി​​ൽ യു​​എ​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മേ​​ധാ​​വി ജെ​​യിം​​സ് ക്ളാ​​പ്പ​​ർ ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ച്ചു. ട്രം​​പി​​നു ഹാ​​നി​​ക​​ര​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ റ​​ഷ്യ​​യു​​ടെ പ​​ക്ക​​ലു​​ണ്ടെ​​ന്ന ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് റി​​പ്പോ​​ർ​​ട്ടാ​​ണു ചോ​​ർ​​ന്ന​​ത്. ട്രം​​പു​​മാ​​യി താ​​ൻ സം​​സാ​​രി​​ച്ചെ​​ന്നും അ​​ദ്ദേ​​ഹ​​ത്തോ​​ടു ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ച്ചെ​​ന്നും ക്‌​​ളാ​​പ്പ​​ർ വ്യ​​ക്ത​​മാ​​ക്കി.​​ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്ഏ​​ജ​​ൻ​​സി​​യി​​ൽ നി​​ന്നാ​​ണോ റി​​പ്പോ​​ർ​​ട്ടു ചോ​​ർ​​ന്ന​​തെ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​​മു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


സ്ഫോടനാത്മകമായ റി​​പ്പോ​​ർ​​ട്ട് യാ​​തൊ​​രു സ്ഥി​​രീ​​ക​​ര​​ണ​​ത്തി​​നും ത​​യാ​​റാ​​വാ​​തെ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യ മാ​​ധ്യ​​മ​​ങ്ങ​​ളെ ട്രം​​പ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ശ​​കാ​​രി​​ച്ചു. യു​​എ​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഏ​​ജ​​ൻ​​സി​​യു​​ടെ പ​​ക്ക​​ൽ നി​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട് ചോ​​ർ​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു. റി​​പ്പോ​​ർ​​ട്ടി​​ന്‍റെ ഉ​​ള്ള​​ട​​ക്ക​​മെ​​ന്ന രീ​​തി​​യി​​ൽ പു​​റ​​ത്തു​​വ​​ന്ന വാ​​ർ​​ത്ത​​ക​​ൾ കെ​​ട്ടി​​ച്ച​​മ​​ച്ച​​താ​​ണെ​​ന്നും ട്രം​​പ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.