അഫ്ഗാൻ പാർലമെന്റിനു സമീപം സ്ഫോടനം; 38 മരണം
അഫ്ഗാൻ പാർലമെന്റിനു സമീപം സ്ഫോടനം; 38 മരണം
Tuesday, January 10, 2017 1:53 PM IST
കാബൂൾ: അഫ്ഗാനിസ്‌ഥാൻ പാർലമെന്റ് സമുച്ചയത്തിനു സമീപം ഇന്നലെയുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 70ൽ അധികമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. ജോലിക്കുശേഷം വൈകുന്നേരം ജീവനക്കാർ പുറത്തേക്കുവന്ന അവസരത്തിലാണ് സ്ഫോടനം ഉണ്ടായത്. കാൽനടയായെത്തിയ ചാവേർ ഭടനാണ് ആദ്യത്തെ സ്ഫോടനം നടത്തിയത്. രണ്ടാ മത്തേത് കാർബോംബ് സ്ഫോടനമായിരുന്നു.


അഫ്ഗാൻ ഇന്റലിജൻസ് ഏജൻസിയുടെ വാഹനത്തെയാണു തങ്ങൾ ലക്ഷ്യം വച്ചതെന്ന് താലിബാൻ വക്‌താവ് സബിബുള്ള മുജാഹിദ് പറഞ്ഞു.കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സിവിലിയൻ ജീവനക്കാരായിരുന്നുവെന്ന് അഫ്ഗാൻ അധികൃതർ വ്യക്‌തമാക്കി. അഫ്ഗാൻ ഇന്റലിജൻസ് ഏജൻസിയുടെ പ്രാദേശിക മേധാവിയും കൊല്ലപ്പെട്ടവരിൽ ഉൾ പ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.