ഭീകരാക്രമണങ്ങളെ മാർപാപ്പ അപലപിച്ചു
ഭീകരാക്രമണങ്ങളെ മാർപാപ്പ അപലപിച്ചു
Monday, January 9, 2017 2:21 PM IST
വത്തിക്കാൻസിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന ഭീകരാക്രമണങ്ങളെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. വത്തിക്കാൻ നയതന്ത്ര പ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തിനു പ്രോത്സാഹനം നൽകുന്ന ദാരിദ്ര്യത്തിന് എതിരേ അടരാടാൻ രാഷ്ര്‌ടീയ നേതൃത്വം തയാറാവണമെന്നു മാർപാപ്പ നിർദേശിച്ചു. പാർശ്വവത്കരണത്തിനും അക്രമത്തിനും മതത്തെ മറയാക്കുന്നതിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു.അധികാരത്തിനും ആധിപത്യത്തിനും വേണ്ടി ദൈവത്തിന്റെ പേര് ദുരുപയോഗിച്ച് മരണം വിതയ്ക്കുന്ന ഭ്രാന്തൻ നയമാണ് നടമാടുന്നത്. ഇതിനെതിരേ എല്ലാ മതനേതാക്കളും രംഗത്തെത്തണമെന്നും മാർപാപ്പ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.