പാക് വിമാനം തകർന്ന് 48 മരണം
പാക് വിമാനം തകർന്ന് 48 മരണം
Wednesday, December 7, 2016 2:18 PM IST
ഇസ്ലാമാബാദ്: പാക്കിസ്‌ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ യാത്രാവിമാനം അബോട്ടാബാദിനു സമീപം തകർന്ന് നിരവധി പേർ കൊല്ലപ്പെട്ടു. വിമാനത്തിൽ 42 യാത്രക്കാരും ആറു ജീവനക്കാരുമാണുണ്ടായിരുന്നതെന്നും ആരും രക്ഷപ്പെട്ടതായി വിവരമില്ലെന്നും അധികൃതർ പറഞ്ഞു. ഇതിനകം 21 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മതപ്രഭാഷകനും പ്രശസ്ത ഗായകനുമായ ജുനൈദ് ജംഷെഡും വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിലുണ്ട്.

ഖൈബറിലെ ചിത്രാലിൽനിന്ന് ഇസ്്ലാമാബാദിലേക്കു തിരിച്ച വിമാനമാണു ദുരന്തത്തിനിരയായത്. റഡാറിൽനിന്നു വിമാനം അപ്രത്യക്ഷമാവുന്നതിനുമുമ്പ് പൈലറ്റിൽനിന്ന് അപായ സന്ദേശം കിട്ടിയിരുന്നുവെന്ന് എയർലൈൻസ് അധികൃതർ വ്യക്‌തമാക്കി.

രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ നിയോഗിച്ചു. സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും അപകടം നടന്ന അബോട്ടാബാദിലെ ഹവേലിയൻ മേഖലയിലേക്കു പോയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.