പ്ലാസിഡ് പ്രഭാഷണ പരമ്പര: പുസ്തകം പ്രകാശനം ചെയ്തു
Wednesday, December 7, 2016 2:18 PM IST
റോം: റോമിലെ ചാവറ ഇൻസ്റ്റിറ്റ്യൂട്ടിൽ മോൺ. പോൾ പള്ളത്ത് ഈ വർഷം നടത്തിയ പ്ലാസിഡ് പ്രഭാഷണ പരമ്പര പ്രവേശക കൂദാശകളുടെ ഏകതാനത, പ്രത്യേകിച്ച് സൂറോ മലബാർ സഭയിൽ – പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തു.

പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള സംഘത്തിൽ സീറോ മലബാർ സഭയ്ക്കുള്ള കാര്യാലയ തലവൻ മോൺ. മക്ക്ലീൻ കമിംഗ്സിന് ആദ്യ പ്രതി നൽകി കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആണു പ്രകാശനം നിർവഹിച്ചത്. മോൺ. പോൾ പള്ളത്ത്, ഡോ.ഐസക് ആരിക്കാപ്പിള്ളിൽ എന്നിവർ സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.