പുതിയ ബോയിംഗ് എയർഫോഴ്സ് വൺ വേണ്ടെന്നു ഡോണൾഡ് ട്രംപ്
പുതിയ ബോയിംഗ് എയർഫോഴ്സ് വൺ വേണ്ടെന്നു ഡോണൾഡ് ട്രംപ്
Tuesday, December 6, 2016 2:15 PM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിനായുള്ള പുതിയ ബോയിംഗ് എയർഫോഴ്സ് വൺ വിമാനം വേണ്ടെന്നു നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിമാനത്തിനായുള്ള ഓർഡർ വേണ്ടെന്നു വയ്ക്കാൻ ട്രംപ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

വില കൂടിയ ഈ വിമാനം വാങ്ങുന്നത് മണ്ടത്തരമാണെന്നായിരുന്നു ട്വിറ്ററിൽ ട്രംപിന്റെ പ്രതികരണം.
ന്യൂയോർക്കിൽ റിപ്പോർട്ടർമാരെ കണ്ടപ്പോഴും ഇതു തന്നെയായിരുന്നു ട്രംപ് ആവർത്തിച്ചത്. ട്രംപിന്റെ പ്രസ്താവനയോട് ബോയിംഗ് പ്രതികരിച്ചിട്ടില്ല.

1943 മുതൽ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനമാണ് ബോയിംഗ് എയർഫോഴ്സ് വൺ. നിലവിൽ ഉപയോഗത്തിൽ ഇരിക്കുന്ന എയർഫോഴ്സ് വൺ വിമാനങ്ങൾ മാറ്റി പുതിയ എയർഫോഴ്സ് വൺ 747–8 വിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞ ജനുവരിയിലാണ് തീരുമാനമായത്. വിമാനത്തിന്റെ വില സർക്കാർ പരസ്യമാക്കിയിട്ടില്ലെങ്കിലും 165 കോടി ഡോളർ വരുമെന്നാണു സൂചനകൾ. 240 അടി നീളവും 224 അടി വീതിയും ഉള്ള പുതിയ എയർഫോഴ്സ് വൺ 747–8 വിമാനങ്ങൾ നിലവിലുള്ളവയെക്കാൾ 1600 കിലോമീറ്റർ കൂടുതൽ നിർത്താതെ പറക്കാൻ കഴിയുന്നവയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.