ട്വിറ്ററിൽ ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്തതു നോട്ട് അസാധുവാക്കൽ
Tuesday, December 6, 2016 2:15 PM IST
വാഷിംഗ്ടൺ: 2016ൽ വാർത്താ ലോകത്തെ പിടിച്ചുലച്ച സംഭവങ്ങൾ ഏറെയാണ്. എന്നാൽ രാജ്യത്ത് ഈ വർഷം ട്വിറ്ററിലൂടെ ഏറ്റവും കൂടുതൽ ചർച ചെയ്തത് നോട്ട് അസാധുവാക്കൽ നടപടി സംബന്ധിച്ചാണ്. ട്വിറ്റർ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

റിയോ ഒളിമ്പിക്സിലെ ഇന്ത്യൻ വനിതകളുടെ മുന്നേറ്റവും, ക്രിക്കറ്റ് താരം വിരാട് കോഹ്ലി തന്റെ പെൺസുഹൃത്ത് അനുഷ്ക ശർമ്മയെ അനുകൂലിച്ച് ചെയ്ത ട്വീറ്റ് ഇങ്ങനെ ട്വിറ്ററിലൂടെ ചർച്ചയായ സംഭവങ്ങൾ ഏറെയാണ്. പക്ഷേ ഇതിനൊക്കെയിടയിലും നവംബർ എട്ടിനു നോട്ട് അസാധുവാക്കൽ തീരുമാനം വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പിന്നെ ദിവസങ്ങളോളം ട്വിറ്ററിൽ ചർച്ചയായത് ഈ വിഷയം മാത്രം. മറ്റു പല പ്രധാന സംഭവ വികാസങ്ങളും നോട്ട് വിവാദത്തിനിടെ മുങ്ങിപ്പോയി. ഏഴു ലക്ഷത്തലധികം ട്വീറ്റുകളാണ് നോട്ട് അസാധുവാക്കൽ സംബന്ധിച്ച് ഒരു ദിവസം മാത്രം വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.