ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് കാബിനറ്റിൽ നിന്നു രാജിവച്ചു
ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് കാബിനറ്റിൽ നിന്നു രാജിവച്ചു
Sunday, December 4, 2016 11:15 AM IST
മനില: ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് ലെനി റോബ്രഡോ കാബിനറ്റിൽനിന്നു രാജിവച്ചു. എന്നാൽ വൈസ് പ്രസിഡന്റായി തുടരും. പ്രസിഡന്റ് ഡുട്ടെർട്ടെയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് ഹൗസിംഗ് സെക്രട്ടറി പദം ഉപേക്ഷിക്കാൻ ലെനി തീരുമാനിച്ചത്. പ്രസിഡന്റാണ് അവരെ ഈ പദവിയിൽ നിയമിച്ചത്. വൈസ് പ്രസിഡന്റ് പദവിയിൽനിന്നും തന്നെ ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ലെനി ആരോപിച്ചു.

ഫിലിപ്പീൻസിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ പ്രത്യേകമായാണു നടത്തുന്നത്. ഡുട്ടെർട്ടെയും ലെനിയും വ്യത്യസ്ത പാർട്ടിക്കാരാണ്. മയക്കുമരുന്നു കടത്തുകാരെ ഏറ്റുമുട്ടലിലൂടെ വകവരുത്തുന്ന ഡുട്ടെർട്ടെയുടെ നയത്തെ ലെനി രൂക്ഷമായി വിമർശിച്ചു. മുൻ പ്രസിഡന്റ് അക്വീനോയുടെ പാർട്ടിക്കാരിയായ ലെനി മറ്റൊരു മുൻ പ്രസിഡന്റ് മാർക്കോസിന്റെ പുത്രൻ മാർക്കോസ് ജൂണിയറിനെ പരാജയപ്പെടുത്തിയാണു വൈസ് പ്രസിഡന്റ് പദത്തിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.