ബ്രെക്സിറ്റ് വിരുദ്ധ സ്‌ഥാനാർഥിക്കു വിജയം
ബ്രെക്സിറ്റ് വിരുദ്ധ സ്‌ഥാനാർഥിക്കു വിജയം
Friday, December 2, 2016 2:42 PM IST
ലണ്ടൻ: വെസ്റ്റ് ലണ്ട നിലെ റിച്ച്മൺഡ്പാർക്ക് സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബ്രെക്സിറ്റ് വിരുദ്ധ ലിബറൽ ഡെമോക്രാറ്റിക് സ്‌ഥാനാർഥി സാറാ ഒൾനി വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച മുൻ കൺസർവേറ്റീവ് പാർട്ടിക്കാരനായ സാക് ഗോൾഡ്്സ്മിത്തിനെയാണ് സാറാ പരാജയപ്പെടുത്തിയത്.

പാക് ക്രിക്കറ്റർ ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജമീമ ഗോൾഡ്്സ്മിത്ത് ഖാന്റെ സഹോദരനാണ് സാക്. അസഹിഷ്ണുതയും ഭിന്നതയും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നൽകാനാണു താൻ ആഗ്രഹിക്കുന്നതെന്നു വിജയപ്രസംഗത്തിൽ സാറാ വ്യക്‌തമാക്കി. തന്റെ വിജയം തെരേസാ മേയുടെ കൺസർവേറ്റീവ് സർക്കാരിനു തിരിച്ചടിയാണെന്നും അവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.