ട്രംപ് ഭരണകൂടത്തിലും അറ്റോർണിയായി പ്രീത് ഭരാര തുടരും
ട്രംപ് ഭരണകൂടത്തിലും അറ്റോർണിയായി പ്രീത് ഭരാര തുടരും
Thursday, December 1, 2016 2:42 PM IST
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിൽ അറ്റോർണിയായി തുടരാൻ ഇന്ത്യൻ വംശജനായ പ്രീത് ഭരാര സമ്മതിച്ചു. ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്ട് അറ്റോർണിയായി ഭരാരയെ 2009ൽ പ്രസിഡന്റ് ഒബാമയാണു നിയമിച്ചത്.

ട്രംപിന്റെ ആവശ്യപ്രകാരം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെന്നും അറ്റോർണിയായി തുടരാനുള്ള നിർദേശം സ്വീകരിച്ചെന്നും ഭരാര റിപ്പോർട്ടർമാരോടു പറഞ്ഞു. അറ്റോർണി ജനറലായി നോമിനേറ്റു ചെയ്യപ്പെട്ട സെനറ്റർ ജെഫ് സെഷൻസുമായി സംസാരിച്ചെന്നും അദ്ദേഹവും തന്നോടു തുടരാൻ ആവശ്യപ്പെട്ടെന്നും ഭരാര അറിയിച്ചു.


പഞ്ചാബിലെ ഫെറോസ്പൂരിലെ സിക്ക് കുടുംബത്തിൽ 1968 ലാണു ഭരാര ജനിച്ചത്. മാതാപിതാക്കൾ യുഎസിൽ കുടിയേറിയതിനെത്തുടർന്ന് ന്യൂജേഴ്സിയിലാണു പിന്നീടു ഭരാര താമസിച്ചത്. നിരവധി പ്രമുഖകേസുകളിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ ഭരാര മുഖ്യ പങ്കു വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.