മൊസൂളിൽ 1600 കുർദിഷ് സൈനികർ കൊല്ലപ്പെട്ടു
മൊസൂളിൽ 1600 കുർദിഷ് സൈനികർ കൊല്ലപ്പെട്ടു
Thursday, December 1, 2016 2:42 PM IST
ഇർബിൽ: മൊസൂളിൽ ഐഎസുമായുള്ള പോരാട്ടത്തിൽ ഇതിനകം 1600 കുർദിഷ് സൈനികർ കൊല്ലപ്പെട്ടു. ഒക്ടോബർ 17നാണു മൊസൂൾ പിടിക്കാൻ കുർദിഷ്, ഇറാക്കി സംയുക്‌തസേന പോരാട്ടം ആരംഭിച്ചത്.

ആറാഴ്ചയായി നടക്കുന്ന പോരാട്ടത്തിൽ പതിനായിരത്തിലേറെ കുർദിഷ് സൈനികർക്കു പരിക്കേറ്റെന്നും കുർദിഷ് പെഷ്മാർഗ മന്ത്രാലയ വക്‌താവ് ഹാൽഗോർഡ് ഹെക്മത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.