ഇറാനുമായുള്ള കരാർ റദ്ദാക്കരുത്: സിഐഎ
ഇറാനുമായുള്ള കരാർ റദ്ദാക്കരുത്: സിഐഎ
Wednesday, November 30, 2016 1:55 PM IST
ലണ്ടൻ: ഇറാനുമായുള്ള ആണവക്കരാർ നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സിഐഎയുടെ മുന്നറിയിപ്പ്. കരാർ റദ്ദാക്കിയാൽ ഇറാനും മേഖലയിലെ മറ്റു രാജ്യങ്ങളും അണ്വായുധം സമ്പാദിക്കാൻ ശ്രമിക്കുമെന്നു ബിബിസിക്കു നൽകിയ അഭിമുഖത്തിൽ സ്‌ഥാനമൊഴിയുന്ന സിഐഎ ഡയറക്ടർ ജോൺ ബ്രെന്നൻ ചൂണ്ടിക്കാട്ടി.

സിറിയൻ പ്രശ്നം പരിഹരിക്കുന്നതിനു റഷ്യയുമായി സഹകരിക്കുന്നതും കരുതലോടെ വേണമെന്നു ബ്രെന്നൻ അഭിപ്രായപ്പെട്ടു. റഷ്യക്കാർ നൽകുന്ന ഉറപ്പുകളും വാഗ്ദാനങ്ങളും കണ്ണുമടച്ചു സ്വീകരിക്കാൻ ട്രംപ് ഭരണകൂടം തയാറാവരുതെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.