ചെർണോബിലിനു പുതിയ രക്ഷാകവചം
ചെർണോബിലിനു പുതിയ രക്ഷാകവചം
Tuesday, November 29, 2016 1:56 PM IST
ചെർണോബിൽ(യുക്രെയിൻ): മുപ്പതുവർഷം മുമ്പു പൊട്ടിത്തെറിച്ച ചെർണോബിൽ ആണവനിലയത്തിനു പുതിയ രക്ഷാകവചം സ്‌ഥാപിച്ചു. നിലവിലുള്ള കവചത്തിലെ വിള്ളലിലൂടെ ആണവവികിരണവസ്തുക്കൾ ലീക്കു ചെയ്തതിനെത്തുടർന്നാണു പുതിയ കവചം സ്‌ഥാപിച്ചത്.

അർധ സിലിണ്ടർ ആകൃതിയിലുള്ള പുതിയ കവചത്തിന് 843 അടി വീതിയും 354 അടി ഉയരവുമുണ്ട്.150കോടി യൂറോയാണു നിർമാണച്ചെലവെന്ന് യൂറോപ്യൻ ബാങ്ക് ഫോർ റീ കൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ് അറിയിച്ചു.


2005ൽ അന്നത്തെ സോവ്യറ്റ് യൂണിയന്റെ ഭാഗമായ യുക്രെയ്നിലെ ചെർണോബിൽ നിലയത്തിലുണ്ടായ ആണവദുരന്തത്തിൽ കുറഞ്ഞത് 4000 പേർക്കു ജീവഹാനി നേരിട്ടെന്നാണു കണക്ക്. കാൻസർബാധിച്ചും മറ്റും നിരവധിപേർ പിന്നീടു മരിച്ചു. മൊത്തം പതിനായിരം പേരെങ്കിലും ചെർണോബിൽ ആണവനിലയത്തിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടെന്നാണു ഗ്രീൻപീസ് കണക്കാക്കുന്നത്. നിലയത്തിനു 30 കിലോമീറ്റർ ചുറ്റളവിൽ സംരക്ഷിത മേഖല പ്രഖ്യാപിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.