പാക് സൈനിക മേധാവിയായി ജനറൽ ബജ്വ ചുമതലയേറ്റു
പാക് സൈനിക മേധാവിയായി ജനറൽ ബജ്വ ചുമതലയേറ്റു
Tuesday, November 29, 2016 1:56 PM IST
റാവൽപ്പിണ്ടി: ആർമി ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പാക് സൈന്യാധിപനായി ജനറൽ ഖമർ ജാവേദ് ബജ്വ ഇന്നലെ ചുമതലയേറ്റു. സ്‌ഥാനമൊഴിയുന്ന ആർമി ചീഫ് ജനറൽ റഹീൽ ഷരീഫിൽനിന്ന് അദ്ദേഹം ബാറ്റൺ ഏറ്റുവാങ്ങി. സൈന്യത്തിലെയും സിവിലിയൻ ഭരണകൂടത്തിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

നിയന്ത്രണരേഖയിലെ (എൽഒസി) സ്‌ഥിതിഗതികൾ മെച്ചപ്പെടുമെന്നു ജനറൽ ബജ്വ പറഞ്ഞു. ഇന്ത്യയുമായി അനുരഞ്ജനത്തിനുള്ള ആഗ്രഹമാണു ബജ്വ പ്രകടിപ്പിച്ചതെന്നു നിരീക്ഷകർ കരുതുന്നു. എന്നാൽ ആക്രമണോ ത്സുക നിലപാട് സ്വീകരിക്കുന്നതിനെതിരേ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നൽകാനാണു സ്‌ഥാനമൊഴിഞ്ഞ ജനറൽ റഹീൽ ഷരീഫ് തുനിഞ്ഞത്.പാക് അധിനിവേശ കാഷ്മീരിലും വടക്കൻ മേഖലയിലും പ്രവർത്തന പരിചയമുള്ളയാളാണ് പുതിയ സൈനിക മേധാവി ബജ്്വ. അദ്ദേഹത്തിന്റെ ജനാധിപത്യ ചായ്വ് കണക്കിലെടുത്താണ് നാലു പേരുടെ സീനിയോറിറ്റി അവഗണിച്ച് ബജ്വയെ സൈനിക മേധാവിയായി പ്രധാനമന്ത്രി നവാസ് ഷരീഫ് നിയമിച്ചതെന്നു പറയപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.