യുഎസ് യൂണിേവഴ്സിറ്റിയിൽ വെടിവയ്പ്
യുഎസ് യൂണിേവഴ്സിറ്റിയിൽ വെടിവയ്പ്
Monday, November 28, 2016 11:15 AM IST
കൊളംബസ്: അമേരിക്കയിലെ ഒഹായോ യൂണിവേഴ്സിറ്റിയുടെ കൊളംബസിലെ കാമ്പസിൽ ഇന്നലെയുണ്ടായ വെടിവയ്പിൽ പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. അക്രമിയെന്നു സംശയിക്കുന്ന ഒരാൾ പോലീസിന്റെ വെടിയേറ്റു മരിച്ചു. ഒന്നിലേറെ അക്രമികൾ ഉണ്ടോ എന്നു സംശയമുണ്ട്.

വാട്സ്ഹാളിലും സമീപത്തെ എൻജിനിയറിംഗ് മന്ദിരത്തിലും രാവിലെ പത്തിനാണു വെടിവയ്പ് ആരംഭിച്ചത്. ഉടൻ തന്നെ വിദ്യാർഥികൾക്കു ട്വിറ്ററിലൂടെ അധികൃതർ മുന്നറിയിപ്പു നൽകി.കാമ്പസിൽ തോക്കുധാരി. ഓടുക, ഒളിക്കുക, നേരിടുക, വാട്സ്ഹാൾ എന്നായിരുന്നു സന്ദേശം.


യുഎസിലെ വലിയ യൂണിവേഴ്സിറ്റികളിലൊന്നാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി. കൊളംബസിലെ മെയിൻ കാമ്പസിൽ 60,000വിദ്യാർഥികളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.