സക്കിർനായിക്കിനു പൗരത്വം നൽകിയിട്ടില്ലെന്നു മലേഷ്യ
സക്കിർനായിക്കിനു പൗരത്വം നൽകിയിട്ടില്ലെന്നു മലേഷ്യ
Monday, November 28, 2016 11:15 AM IST
ക്വലാലംപുർ: വിവാദ മതപ്രഭാഷകൻ സക്കിർ നായികിനു പൗരത്വം നൽകിയെന്ന വാർത്ത അടിസ്‌ഥാനരഹിതമാണെന്നു മലേഷ്യ. പൗരത്വം ലഭിക്കുന്നതിനു ദശകങ്ങൾ വേണ്ടിവരുമെന്നും മലേഷ്യൻ മാതാപിതാക്കളുടെ കുട്ടിയായി രാജ്യത്തു ജനിച്ചവർക്കൊഴികെ മറ്റാർക്കും സ്വമേധയാ പൗരത്വം നൽകാനാവില്ലെന്നു ആഭ്യന്തര സഹമന്ത്രി ദാതുക് നുർ ജാസ്ലൻ മുഹമ്മദ് പറഞ്ഞു. പൗരത്വത്തിനു നിരവധി നടപടിക്രമങ്ങളുണ്ട്. ഇതിനു വർഷങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ മേഖലയിലെ പ്രമുഖ മതനേതാവാണു സക്കിർ നായികെന്നും അദ്ദേഹം പറഞ്ഞു.


പൗരത്വം നൽകിയില്ലെന്നു പറയുന്നുണ്ടെങ്കിലും സക്കിർ നായികിനു മലേഷ്യയിൽ സ്‌ഥിരതാമസത്തിന് അനുമതി നൽകിയോ എന്നതു വ്യക്‌തമാക്കാൻ ആഭ്യന്തരമന്ത്രി തയാറായില്ലെന്ന് എൻജിഒ സംഘടനയായ ഹിന്ദു റൈറ്റ് ആക്ഷൻ ഫോഴ്സ്(ഹിന്ദ്റാഫ്) പറഞ്ഞു.

നേരത്തേ മതസ്പർധയുണ്ടാ ക്കുന്ന പ്രഭാഷണങ്ങളുടെ പേരിൽ സക്കിർ നായികന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരേ എൻഐഎ കേ സെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.