ഇന്ത്യയുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കാൻ പാക് വ്യാപാരിസംഘം
ഇന്ത്യയുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കാൻ പാക് വ്യാപാരിസംഘം
Friday, October 28, 2016 12:23 PM IST
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ പാക് വ്യാപാരി വ്യവസായി സംഘം ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നാൾക്കുനാൾ വഷളായിവരുന്ന സാഹചര്യത്തിലാണ് ഫെഡറേഷൻ ഓഫ് പാക്കിസ്‌ഥാൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്പിസിസിഐ) കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണു സൂചന. പാക് പത്രമായ ഡോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള വ്യാപാര വ്യവസായബന്ധം തുടർന്നുകൊണ്ടുപോകാൻ പാക്കിസ്‌ഥാനു താത്പര്യമില്ലെന്ന് എഫ്പിസിസിഐ പ്രസിഡന്റ് അബ്ദുൾ റൗഫ് അലം പറഞ്ഞു. ഇക്കാര്യത്തിൽ പാക്കിസ്‌ഥാനിലെ എല്ലാ വ്യാപാരികളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.


അതിർത്തിയിലെ പ്രശ്നങ്ങളുടെ പേരിൽ ഇതാദ്യമായാണ് ഒരു പാക്കിസ്‌ഥാൻ വ്യാപാരി സംഘം ഇന്ത്യയുമായുള്ള വ്യാപാരം റദ്ദാക്കുന്നതായി പ്രസ്താവന ഇറക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.