പെൻസിന്റെ വിമാനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല
പെൻസിന്റെ വിമാനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല
Friday, October 28, 2016 12:23 PM IST
ന്യൂയോർക്ക്:റിപ്പബ്ളിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി മൈക്ക് പെൻസും സംഘവും സഞ്ചരിച്ച വിമാനം റൺവേയ്ക്കു പുറത്തേക്കു തെന്നിപ്പോയി. ന്യൂയോർക്കിലെ ലാഗുർഡിയ എയർപോർട്ടിൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

വിമാനം നിന്നയുടൻ വിമാനത്തിന്റെ പിൻസീറ്റുകളിലുണ്ടായിരുന്ന സീക്രട്ട് സർവീസ് ഏജന്റുമാർ മുൻനിരയിലുണ്ടായിരുന്ന പെൻസിന്റെ അടുത്തെത്തി അദ്ദേഹം സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തി. പെൻസുമായി ട്രംപ് ഫോണിൽ സംസാരിച്ചു. പെൻസും സംഘവും സുരക്ഷിതരാണെന്നറിയുന്നതിൽ സന്തോഷമുണ്ടെന്നു ഹില്ലരി ക്ലിന്റൺ ്ട്വീറ്റു ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.