മയക്കുമരുന്നുവേട്ട: ഫിലിപ്പീൻസ് മേയറെ വധിച്ചു
മയക്കുമരുന്നുവേട്ട: ഫിലിപ്പീൻസ് മേയറെ വധിച്ചു
Friday, October 28, 2016 12:23 PM IST
മനില: മയക്കുമരുന്നു കള്ളക്കടത്തുമായി ബന്ധമുള്ള ഫിലിപ്പീൻസ് മേയറും ഒമ്പത് അംഗരക്ഷകരും പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചു. മയക്കുമരുന്നു കള്ളക്കടത്തുകാരെ വകവരുത്തുമെന്ന് പ്രസിഡന്റ് ഡുട്ടെർട്ടെ പ്രഖ്യാപിച്ചിരുന്നു. സൗദി അംപാറ്റുവൻ പട്ടണത്തിലെ മേയർ സംസുദീൻ ദിമാകുമാണു കൊല്ലപ്പെട്ടത്.

നസർക്കാർ ഉദ്യോഗസ്‌ഥർ, ജഡ്ജിമാർ, തുടങ്ങി 150ൽ അധികം പേർ കള്ളക്കടത്തു ശൃംഖലയുമായി ബന്ധമുള്ളവരാണെന്നു നേരത്തെ ഭരണകൂടം ആരോപിച്ചിരുന്നു. ഇവരിൽ ഒരാളാണു കൊല്ലപ്പെട്ട മേയർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.