ജോ ബൈഡനെ സ്റ്റേറ്റ് സെക്രട്ടറിയാക്കാൻ ഹില്ലരിക്കു പദ്ധതി
Friday, October 28, 2016 12:23 PM IST
വാഷിംഗ്ടൺ ഡിസി: നിലവിലുള്ള യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് പുതിയ ഭരണകൂടത്തിൽ സ്റ്റേറ്റ് സെക്രട്ടറി പദം നൽകാൻ ഹില്ലരി ക്ലിന്റൺ ആലോചിക്കുന്നതായി മാധ്യമ റിപ്പോർട്ട്. നവംബർ എട്ടിലെ തെരഞ്ഞെടുപ്പിൽ ഹില്ലരിയുടെ ജയം ഉറപ്പാണെന്നു ഡെമോക്രാറ്റുകളും ഒരു സംഘം റിപ്പബ്ളിക്കന്മാരും കരുതുന്ന സാഹചര്യത്തിലാണ് ഹില്ലരിക്യാമ്പ് ഉദ്യോഗസ്‌ഥരെ തേടുന്നത്. 36വർഷമായി യുഎസ് സെനറ്റിലുള്ള ബൈഡൻ നേരത്തെ വിദേശബന്ധ സമിതിയുടെ ചെയർമാനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.