യൂറോപ്യൻ യൂണിയന്റെ മനുഷ്യാവകാശ പുരസ്കാരം യസീദി പെൺകുട്ടികൾക്ക്
യൂറോപ്യൻ യൂണിയന്റെ മനുഷ്യാവകാശ പുരസ്കാരം യസീദി പെൺകുട്ടികൾക്ക്
Thursday, October 27, 2016 1:13 PM IST
ബ്രസൽസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലൈംഗിക അടിമത്വത്തിൽനിന്നു രക്ഷപ്പെട്ട യസീദി പെൺകുട്ടികളായ നാഡിയ മുറാദ് ബസീക്കും ലാമിയ അജി ബാഷറിനും യൂറോപ്യൻ യൂണിയന്റെ സഖറോവ് പുരസ്കാരം. സോവ്യറ്റ് ശാസ്ത്രജ്‌ഞനായ ആന്ദ്രേ സഖാറോവിന്റെ പേരിൽ യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശപ്രവർത്തനത്തിന് ഏർപ്പെടുത്തിയ ഏറ്റവും വലിയ പുരസ്കാരമാണിത്. ഐഎസ് പിടിയിൽനിന്ന് രക്ഷപ്പെട്ട ഇവർ യസീദി സമൂത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്.

ഇറാക്ക് നഗരമായ സിൻജാറിനടുത്തുള്ള കോച്ചോ ഗ്രാമവാസിയായ നാഡിയ പത്തൊൻപതാമത്തെ വയസിലാണ് ഐഎസ് പിടിയിലാകുന്നത്. അതിക്രൂരമായ പീഡനത്തിനിരയായ ഇവർക്കു പിന്നീട് രക്ഷപ്പെടാൻ സാധിച്ചെങ്കിലും അമ്മയെയും ആറു സഹോദരൻമാരെയും നഷ്‌ടപ്പെട്ടിരുന്നു. പിന്നീട് അഭിഭാഷകയായ നാഡിയ യസീദികളുടെ ദുരവസ്‌ഥകൾക്കെതിരെ പോരാടുകയാണ്. കോച്ചോ ഗ്രാമവാസിയായ ലാമിയ പതിനാറാമത്തെ വയസിലാണ് ഐഎസ് ഭീകരരുടെ ലൈംഗിക അടിമയായത്. 20 മാസത്തിനു ശേഷമാണ് ഐഎസ് പിടിയിൽനിന്നു രക്ഷപ്പെട്ടത്.


യൂറോപ്യൻ പാർലമെന്റിലെ ലിബറൽ ആൽഡെ വിഭാഗമാണ് ഇരുവരേയും പുരസ്കാരത്തിനായി ശിപാർശ ചെയ്തത്. ഇത്തരം ക്രൂരതകൾക്കു സാക്ഷ്യം വഹിക്കുകയും അതിനെതിരേ പോരാടുകയും ചെയ്യുന്ന ഇവർക്കു പരിപൂർണ പിന്തുണ നൽകുമെന്നു യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് മാർട്ടിൻ ഷൂൾസ് പറഞ്ഞു. ക്രിമിയയിലെ ടാട്ടർ പ്രവർത്തകൻ മുസ്തഫ ജെമിലേവ്, നാടുകടത്തപ്പെട്ട ടർക്കിഷ് പത്രപ്രവർത്തകൻ കാൻ ഡുൻഡർ എന്നിവരും പു രസ്കാരത്തിനർഹരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.