ജപ്പാൻ രാജകുമാരൻ മികാസ അന്തരിച്ചു
ജപ്പാൻ രാജകുമാരൻ മികാസ അന്തരിച്ചു
Thursday, October 27, 2016 1:13 PM IST
ടോക്കിയോ: ജപ്പാൻ രാജകുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ രാജകുമാരൻ മികാസ (100) അന്തരിച്ചു. ജപ്പാൻ ചക്രവർത്തിയായിരുന്ന ഹിരോഹിതോയുടെ ഇളയ സഹോദരനാണ്.

വ്യാഴാഴ്ച രാവിലെ ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. കഴിഞ്ഞ മേയിൽ പനി ബാധിച്ച് ആശുപത്രിയിലായ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തുവെങ്കിലും ഹൃദയം തകരാറിലാകുകയായിരുന്നു. ദീർഘകാലം ചക്രവർത്തി ഹിരോഹിതോയെ ഭരണത്തിൽ സഹായിച്ച മികാസ നിലവിലെ ചക്രവർത്തി അക്കിഹിതോയെ സഹായിച്ചുവരികയായിരുന്നു. 1937 മുതൽ 1945 വരെ നീണ്ടുനിന്ന ചൈന–ജപ്പാൻ യുദ്ധത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


മികാസയുടെ മരണത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ ദുഃഖം രേഖപ്പെടുത്തി. മികാസയുടെ മരണത്തെത്തുടർന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെയും ജപ്പാൻ ചക്രവർത്തിയും തമ്മിൽ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.