വെടിനിർത്തൽ കരാർ ലംഘനം: ഇന്ത്യക്കു താക്കീതുമായി ഷരീഫ്
വെടിനിർത്തൽ കരാർ ലംഘനം: ഇന്ത്യക്കു താക്കീതുമായി ഷരീഫ്
Thursday, October 27, 2016 1:13 PM IST
ഇസ്ലാമാബാദ്: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം തുടർന്നാൽ ശക്‌തമായി പ്രതികരിക്കുമെന്നു പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ താക്കീത്. റേഡിയോ പാക്കിസ്‌ഥാനാണു ഷരീഫിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.

പാക്കിസ്‌ഥാൻ ആഗ്രഹിക്കുന്നതു സമാധാനമാണ്. ഏതു പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കാനാവുമെന്നാണു രാജ്യം വിശ്വസിക്കുന്നത്.

ഉത്തരവാദിത്വമുള്ള രാജ്യം എന്ന നിലയിൽ ദക്ഷിണേഷ്യയിൽ സമാധാനവും വികസനവും കൊണ്ടുവരാനാണു ശ്രമിച്ചിട്ടുള്ളത്.


എന്നാൽ, ഇതിനു കടകവിരുദ്ധമായുള്ള പ്രവർത്തനങ്ങൾ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതു ദൗർഭാഗ്യകരമാണ്. സമാധാനത്തിനുള്ള പാക് ശ്രമങ്ങളെ രാജ്യത്തിന്റെ ദൗർബല്യമായി ആരും കാണരുത്– ഷരീഫ് പറഞ്ഞു.

കാഷ്മീരിലെ ജനങ്ങളുടെ ഹിതത്തിന് അനുയോജ്യമായി ഇന്ത്യ നടപടി കൈക്കൊള്ളുന്നതു വരെ താഴ്വരയിലെ പ്രശ്നങ്ങൾക്കു രാഷ്ട്രീയപരവും നയതന്ത്രപരവുമായ പിന്തുണ നൽകുമെന്നും ഷരീഫ് ആവർത്തിച്ചു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.