അഴിമതി: ചൈനയിൽ പത്തുലക്ഷം പേരെ ശിക്ഷിച്ചു
അഴിമതി: ചൈനയിൽ പത്തുലക്ഷം പേരെ ശിക്ഷിച്ചു
Tuesday, October 25, 2016 12:02 PM IST
ബെയ്ജിംഗ്: ചൈനയിൽ അഴിമതി നടത്തിയതിനു 10ലക്ഷം പേരെ ശിക്ഷിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കാണിത്. പ്രസിഡന്റ് ഷി ചിൻപിംഗ് അധികാരത്തിൽ വന്ന ശേഷമാണ് അഴിമതിക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചത്.

സോവ്യറ്റ് യൂണിയനുണ്ടായ തകർച്ച ആവർത്തിക്കാതിരിക്കണമെങ്കിൽ അഴിമതിക്കാരെ കടിഞ്ഞാണിട്ടേ മതിയാവൂ എന്നു സർക്കാർ ഉടമസ്‌ഥതയിലുള്ള ഗ്ലോബൽ ടൈംസ് പത്രം ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചതുർദിന സമ്മേളനം ആരംഭിച്ച പശ്ചാത്തലത്തിലാണു പത്രത്തിന്റെ അഭിപ്രായ പ്രകടനം. അടുത്ത വർഷം നടക്കുന്ന പാർട്ടി കോൺഗ്രസോടെ ഷി ചിൻപിംഗിന്റെ അധികാരകാലാവധി കഴിയുകയാണ്. എന്നാൽ ജനപിന്തുണയുടെ കാര്യത്തിൽ മുന്നിലായ 63കാരനായ ചിൻപിംഗിന്റെ കാലാവധി 2022 വരെ നീട്ടാൻ നീക്കമുണ്ടെന്നു പറയപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.