മുർസിയുടെ തടവ് ശരിവച്ചു
മുർസിയുടെ തടവ് ശരിവച്ചു
Saturday, October 22, 2016 11:46 AM IST
കയ്റോ: ഊജിപ്തിൽ സ്‌ഥാനഭ്രഷ്‌ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുർസിക്ക് 20 വർഷം തടവു വിധിച്ച വിചാരണക്കോടതിവിധി അപ്പീൽകോടതി ശരിവച്ചു. മുർസിയുടെ എട്ട് അനുയായികളുടെ ശിക്ഷയും കോടതി ശരിവച്ചിട്ടുണ്ട്. ഇവരിൽ ഏഴുപേർക്ക് 20 വർഷം തടവും ഒരാൾക്ക് 10 വർഷവുമാണു വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. മുൻ പ്രസിഡന്റിനെതിരേയുള്ള കേസുകളിൽ അന്തിമവിധി വരുന്ന ആദ്യത്തെ കേസാണിത്.

പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിൽ നടന്ന ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട കേസിലാണ് മുർസി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.