ജുങ്കോ താബേ മരണത്തിനു കീഴടങ്ങി
ജുങ്കോ താബേ മരണത്തിനു കീഴടങ്ങി
Saturday, October 22, 2016 11:46 AM IST
ടോക്കിയോ: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യവനിത ജുങ്കോ താബേ 77–ാം വയസിൽ മരണത്തിനു കീഴടങ്ങി. ജപ്പാനിലെ വടക്കൻ ടോക്കിയോയിൽ സായിത്മാ ആശുപത്രിയിലായിരുന്നു താബേയുടെ അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്നു ചികിത്സയിലായിരുന്നു അവരെന്ന് ജാപ്പനീസ് വാർത്താ ഏജൻസി അറിയിച്ചു.

1975 ലാണ് താബെ എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റിനു പുറമേ താൻസാനിയയിലെ കിളിമഞ്ചാരോ, യുഎസിലെ മക്കിൻലേ, അന്റാർട്ടിക്കയിലെ വിൻസൺ മാസിഫ് എന്നിങ്ങനെ നിരവധി കൊടുമുടികളുടെ മുകളിലും അവരുടെ കാൽപ്പാട് പതിഞ്ഞു. കഴിഞ്ഞ ജൂലൈയിൽ കുട്ടികൾക്കൊപ്പം മധ്യജപ്പാനിലെ ഫ്യൂജി കൊടുമുടി കയറിയതാണ് അവസാനദൗത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.