സൈബീരിയയിൽ ഹെലികോപ്റ്റർ തകർന്ന് 19 മരണം
Saturday, October 22, 2016 11:46 AM IST
ക്രെംലിൻ: റഷ്യൻ ഹെലികോപ്റ്റർ സൈബീരിയയിൽ തകർന്നുവീണ് 19 പേർ മരിച്ചു. എണ്ണഖനിയിലെ തൊഴിലാളികളുമായി പോയ എംഐ –എട്ട് ഹെലികോപ്റ്ററാണ് തകർന്നതെന്ന് റഷ്യൻ വ്യോമയാന വകുപ്പ് അറിയിച്ചു.

പതിനാറ് യാത്രക്കാരും മൂന്നു ജീവനക്കാരുമാണു കോപ്റ്ററിലുണ്ടായിരുന്നത്. വെൻകോറിൽ നിന്ന് സൈബീരിയയിലെ യാമാലോ നിനെറ്റ്സ് മേഖലയിലെ സ്റ്റാർയി റെൻഗോയിയിലേക്കു പറക്കുകയായിരുന്നു കോപ്റ്റർ. 45 കിലോമീറ്റർ പിന്നിടുമ്പോഴായിരുന്നു അപകടം. മോശം കാലാവസ്‌ഥയെത്തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.