സൈബർ ആക്രമണം: ട്വിറ്റർ, ആമസോൺ വെബ്സൈറ്റുകൾ തടസപ്പെട്ടു
സൈബർ ആക്രമണം: ട്വിറ്റർ, ആമസോൺ വെബ്സൈറ്റുകൾ തടസപ്പെട്ടു
Friday, October 21, 2016 12:31 PM IST
വാഷിംഗ്ടൺ: അമേരിക്കയിൽ സൈബർ ആക്രമണത്തെത്തുടർന്ന് ട്വിറ്റർ, സ്പോട്ടിഫൈ, ആമസോൺ തുടങ്ങിയ പ്രമുഖ ഇന്റർനെറ്റ് സേവനദാതാക്കളുടെ പ്രവർത്തനം തകരാറിലായി. ഇന്റർനെറ്റ് ട്രാഫിക് മാനേജ് ചെയ്യുന്ന കമ്പനിയായ ഡിവൈഎൻ ഇക്കാര്യം സ്‌ഥിരീകരിച്ചു. ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം നാലരയോടെയാണു വെബ്സൈറ്റുകളുടെ പ്രവർത്തനം തടസപ്പെട്ടത്. രണ്ടു മണിക്കൂറിനകം സർവീസ് പുനഃസ്‌ഥാപിച്ചുവെന്നു ന്യൂ ഹാംപ്ഷയർ ആസ്‌ഥാനമായ ഡിവൈഎൻ വ്യക്‌തമാക്കി. രണ്ടു മണിക്കൂറിലേറെ നേരം പ്രമുഖ സൈറ്റുകളിലേക്ക് ഉപയോക്‌താക്കൾക്കു പ്രവേശിക്കാനായില്ല. സിഎൻഎൻ, ദ ഗാർഡിയൻ, വയേർഡ്, എച്ച്ബിഒ തുടങ്ങിയവയും നിരവധി മണി ട്രാൻസ്ഫർ സൈറ്റുകളും പ്രശ്നത്തിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.