തീവ്രനിലപാട് തുടരും: താലിബാൻ
Wednesday, October 19, 2016 11:51 AM IST
കാബൂൾ:അഫ്ഗാനിസ്‌ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനു സർക്കാരുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ താലിബാൻ നേതൃത്വം തള്ളി. സംഘടനയുടെ തീവ്രനിലപാടിൽ മാറ്റമില്ലെന്നും താലിബാൻ വക്‌താവ് സൈബുള്ള മുജാഹിദ് അറിയിച്ചു.

സെപ്റ്റംബറിനുശേഷം താലിബാനുമായി ദോഹയിൽ രണ്ടുതവണ ചർച്ച നടത്തിയെന്ന് അഫ്ഗാൻ അധികൃതർ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.