നേപ്പാൾ: ഭരണഘടനാ ഭേദഗതി ബിൽ അടുത്തമാസം
നേപ്പാൾ: ഭരണഘടനാ ഭേദഗതി ബിൽ അടുത്തമാസം
Wednesday, October 19, 2016 11:51 AM IST
കാഠ്മണ്ഡു: ഭരണഘടനാ ഭേദഗതി ബിൽ നവംബർ ആറിനുമുമ്പ് പാർലമെന്റിൽ വയ്ക്കുന്നതിനാണു സർക്കാർ ശ്രമിക്കുന്നതെന്നു നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ. പ്രക്ഷോഭപാതയിലുള്ള മാധേശികളുൾപ്പെടെ എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തും. അഭിപ്രായസമന്വയത്തിനാണു സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ പ്രധാന ആഘോഷമായ ചാത് ഉത്സവത്തിനു മുമ്പ് ഭരണഘടനാഭേദഗതിയിൽ തീരുമാനമുണ്ടാക്കാനാണു ശ്രമം. കരടുനിർദേശങ്ങൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രമുഖ പാർട്ടികളുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.