വിയറ്റ്നാമിൽ ഹെലികോപ്റ്റർ തകർന്ന് മൂന്നുമരണം
വിയറ്റ്നാമിൽ ഹെലികോപ്റ്റർ തകർന്ന് മൂന്നുമരണം
Wednesday, October 19, 2016 11:51 AM IST
ഹനോയി: തെക്കൻ വിയറ്റ്നാമിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നുപേർ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒരു പൈലറ്റും പരിശീലനം തേടുന്ന രണ്ടുപൈലറ്റുമാരുമാണു വിമാനത്തിലുണ്ടായിരുന്നത്. പറന്നുയർന്ന് 23 മിനിറ്റിനുശേഷം ഇസി 130 ഹെലികോപ്റ്റർ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് മലനിരകളിൽ തകർന്നനിലയിൽ കോപ്റ്റർ കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈവർഷം വിയറ്റ്നാമിൽ സൈനികഹെലികോപ്റ്റർ തകർന്ന് 14 പേരാണ് കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.