യെമനിൽ 72 മണിക്കൂർ വെടിനിർത്തൽ
യെമനിൽ 72 മണിക്കൂർ വെടിനിർത്തൽ
Tuesday, October 18, 2016 11:56 AM IST
സനാ: ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിൽ 72 മണിക്കൂർ വെടിനിർത്തലിന് ഹൗതിഷിയാകളും ഹാദി ഭരണകൂടവും സമ്മതിച്ചെന്ന് യുഎൻ പ്രത്യേക ദൂതൻ ഇസ്മയിൽ ഷേക്ക് അഹമ്മദ് അറിയിച്ചു. ഇന്നു രാത്രി വെടിനിർത്തൽ പ്രാബല്യത്തിൽ വരും.ഇറാൻ പിന്തുണയുള്ള ഷിയാവിമതർ 2014 സെപ്റ്റംബറിൽ തലസ്‌ഥാനമായ സനായുടെ നിയന്ത്രണം പിടിച്ചതോടെയാണ് ആഭ്യന്തരയുദ്ധം രൂക്ഷമായത്.

പ്രസിഡന്റ് അബ്ദു റബ് മൻസൂർ ഹാദിയുടെ ഭരണകൂടം ഏഡനിലേക്കു പിൻവാങ്ങി. ഷിയാകളുടെ ആക്രമണം ശക്‌തമായതിനെത്തുടർന്ന് ഹാദിയെ പിന്തുണയ്ക്കുന്ന സൗദിസഖ്യം യെമനിൽ വ്യോമാക്രമണം ആരംഭിച്ചു. എന്നാൽ ഇതുവരെ ഹൗതികളെ അമർച്ച ചെയ്യാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.