താലിബാനും അഫ്ഗാൻ സർക്കാരും രഹസ്യ ചർച്ച നടത്തി
താലിബാനും അഫ്ഗാൻ സർക്കാരും രഹസ്യ ചർച്ച നടത്തി
Tuesday, October 18, 2016 11:56 AM IST
ലണ്ടൻ: താലിബാനുമായി അഫ്ഗാൻ ഭരണകൂടം സെപ്റ്റംബറിൽ ഖത്തറിൽ രണ്ടുവട്ടം രഹസ്യചർച്ച നടത്തിയെന്നു ബ്രിട്ടനിലെ ഗാർഡിയൻ പത്രം റിപ്പോർട്ടു ചെയ്തു.

താലിബാനു ഖത്തറിൽ ഓഫീസുണ്ട്. ഇരുകൂട്ടരും തമ്മിൽ നടന്ന ചർച്ചയിൽ അമേരിക്കൻ നയതന്ത്ര പ്രതിനിധിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. മുൻ ചർച്ചകളിൽ പങ്കെടുത്ത പാക്കിസ്‌ഥാൻ ഇത്തവണ വിട്ടുനിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.