ബസുകൾ കൂട്ടിയിടിച്ച് പാക്കിസ്‌ഥാനിൽ 30 മരണം
ബസുകൾ കൂട്ടിയിടിച്ച് പാക്കിസ്‌ഥാനിൽ 30 മരണം
Monday, October 17, 2016 11:51 AM IST
ഇസ്ലാമാബാദ്: പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ യാത്രാബസുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ 30 പേർ കൊല്ലപ്പെടുകയും 55 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

ലാഹോറിൽനിന്ന് 600 കിലോമീറ്റർ അകലെ റഹിംയാർ ഖാൻ ജില്ലയിലെ ഖാൻപുര മേഖലയിലാണു ദുരന്തം.ബഹാവൽപ്പൂരിൽനിന്നു ഫൈസലാബാദിനു പോയ ബസും കറാച്ചിയിൽനിന്നു റഹിംയാർഖാനു വന്ന ബസും തമ്മിലാണു കൂട്ടിയിടിച്ചത്. അമിതവേഗമാണ് അപകട കാരണമെന്നു പറയപ്പെടുന്നു. ബസുകൾ വെട്ടിപ്പൊളിച്ചാണു പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുത രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.