ആലപ്പോയിൽ വ്യാഴാഴ്ച എട്ടുമണിക്കൂർ വെടിനിർത്തും
ആലപ്പോയിൽ വ്യാഴാഴ്ച എട്ടുമണിക്കൂർ വെടിനിർത്തും
Monday, October 17, 2016 11:51 AM IST
മോസ്കോ: സിറിയയിലെ ആലപ്പോ നഗരത്തിൽ വ്യാഴാഴ്ച എട്ടുമണിക്കൂർ വെടിനിർത്താൻ റഷ്യയും സിറിയയും തീരുമാനിച്ചു. കിഴക്കൻ ആലപ്പോയിൽ കുടുങ്ങിയിട്ടുള്ള വിമതർക്കും സാധാരണക്കാർക്കും സുരക്ഷിതമായി നഗരം വിടാൻ അവസരം നൽകാനാണിത്.

സ്‌ഥിരം വെടിനിർത്തൽ വേണമെന്ന പാശ്ചാത്യ സർക്കാരുകളുടെ നിർദേശം നടപ്പാക്കിയാൽ ഭീകരർ വീണ്ടും ഒത്തുചേർന്നു ശക്‌തി പ്രാപിക്കുമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ ലഫ്റ്റനന്റ് ജനറൽ സെർജി റുഡ്സ്കി പറഞ്ഞു.

ആലപ്പോയുടെ ചില ഭാഗങ്ങളിൽ ഭീകരർ സിവിലിയന്മാരെ വകവരുത്തുന്നുണ്ടെന്നും ഇതിനു നേർക്കു പാശ്ചാത്യർ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.