തായ്ലൻഡിൽ റീജന്റിനെ നിയമിച്ചു
തായ്ലൻഡിൽ റീജന്റിനെ നിയമിച്ചു
Sunday, October 16, 2016 10:56 AM IST
ബാങ്കോക്ക്: അന്തരിച്ച തായ്ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായശേഷമേ സ്‌ഥാനാരോഹണത്തെക്കുറിച്ചു ചിന്തിക്കുകയുള്ളുവെന്നു കിരീടാവകാശി മഹാ വജ്രലോംഗ്കോൺ വ്യക്‌തമാക്കി. സംസ്കാരച്ചടങ്ങിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. സാധാരണ സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കാൻ നൂറു ദിവസംവരെ എടുക്കും.

പുതിയ രാജാവിന്റെ സ്‌ഥാനാരോഹണംവരെ ഭരണനിർവഹണച്ചുമതല വഹിക്കാൻ മുൻ സൈനിക ജനറൽ പ്രേം ടിൻസുലനോൻഡയെ നിയമിച്ചു.നേരത്തെ പ്രധാനമന്ത്രി പദവും വഹിച്ചിട്ടുള്ള പ്രേമിനു 96വയസുണ്ട്. തന്നെയും പ്രേമിനെയും മഹാവജ്രലോംഗ്കോൺ കൂടിക്കാഴ്ചയ്ക്കു വിളിച്ചെന്നും സ്‌ഥാനാരോഹണത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അറിയിച്ചെന്നും തായ്ലൻഡ് പ്രധാനമന്ത്രി പ്രയുത്ഛൻ ഓച വ്യക്‌തമാക്കി. ഇക്കാര്യം ജനങ്ങളെ അറിയിക്കാനും രാജകുമാരൻ ആവശ്യപ്പെട്ടെന്നു പ്രധാനമന്ത്രി ടിവി പ്രസംഗത്തിൽ പറഞ്ഞു. ഭൂമിബോൽ രാജാവിന്റെ മരണത്തെത്തുടർന്നു രാജ്യത്ത് ഒരുവർഷത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തേക്ക് വിനോദ പരിപാടികൾക്കു വിലക്കും ഏർപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.