പഞ്ചാബിക്കു നിരോധനം
Sunday, October 16, 2016 10:56 AM IST
ലാഹോർ: മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് മഹമൂദ് കസൂരിയുടെ ഉടമസ്‌ഥതയിലുള്ള പാക് സ്കൂളുകളിൽ പഞ്ചാബി ഭാഷയ്ക്കു നിരോധനം ഏർപ്പെടുത്തി. പഞ്ചാബി വൃത്തികെട്ട ഭാഷയാണെന്ന് ബീക്കൺഹൗസ് സ്കൂൾ സിസ്റ്റം(ബിഎസ്എസ്) പുറപ്പെടുവിച്ച വിജ്‌ഞാപനം വ്യക്‌തമാക്കി.വിജ്‌ഞാപനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചാബി ഭാഷാസ്നേഹികളും സംഘടനകളും രംഗത്തെത്തി. പാക്കിസ്‌ഥാനിലെ 30 നഗരങ്ങളിൽ ബിഎസ്എസിനു വിദ്യാഭ്യാസ സ്‌ഥാപനങ്ങളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.