മേഖലയിലെ അസമാധാനത്തിനു കാരണം കാഷ്മീർ: ഷരീഫ്
Saturday, October 15, 2016 12:13 PM IST
ഇസ്ലാമാബാദ്: കാഷ്മീർ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യ ആത്മാർഥത പ്രകടിപ്പിക്കുകയാണെങ്കിൽ ചർച്ചയ്ക്കു തയാറാണെന്നു പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ്.

മേഖലയിലെ അസമാധാനത്തിനു മുഖ്യകാരണം കാഷ്മീരുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. ഇതിൽ ചർച്ചയ്ക്കു പലതവണ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ലെന്നും അസർബൈജാനിലെ ബാകുവിൽവച്ച് ഷരീഫ് പറഞ്ഞു.

ഉറി ആക്രമണത്തിനു പിന്നിൽ പാക്കിസ്‌ഥാനാണെന്ന ഇന്ത്യയുടെ ആരോപണവും ഷരീഫ് തള്ളി. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റം നടക്കുന്നില്ലെന്നും ഷരീഫ് അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.