യുദ്ധം പാശ്ചാത്യരും റഷ്യയും തമ്മിലെന്നു സിറിയൻ പ്രസിഡന്റ് അസാദ്
യുദ്ധം പാശ്ചാത്യരും റഷ്യയും തമ്മിലെന്നു സിറിയൻ പ്രസിഡന്റ് അസാദ്
Friday, October 14, 2016 11:48 AM IST
ഡമാസ്കസ്: സിറിയയിലെ ആഭ്യന്തരയുദ്ധം പാശ്ചാത്യരും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറിയെന്നു സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദ്. കിഴക്കൻ ആലപ്പോ ഭീകരവിമുക്‌തമാക്കുകയാണ് അടിയന്തരാവശ്യമെന്ന് അദ്ദേഹം റഷ്യൻ പത്രമായ കോംസോമോൾസ്കയാ പ്രവദയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. തുർക്കിയിൽനിന്നാണു ഭീകരർ എത്തിയത്. ആലപ്പോയിലെ ഭീകരരെ തുരത്തി തുർക്കിയിലേക്ക് തിരിച്ചയയ്ക്കുകയോ വകവരുത്തുകയോ ചെയ്യണം. ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് അസാദ് പറഞ്ഞു.

സിറിയയിലെ വ്യോമത്താവളത്തിൽ റഷ്യൻ സൈനികരെ അനിശ്ചിതകാലത്തേക്കു വിന്യസിക്കുന്നതിനുള്ള ഉത്തരവിൽ പ്രസിഡന്റ് പുടിൻ ഒപ്പുവച്ചു. സിറിയയിൽ റഷ്യയ്ക്ക് സ്‌ഥിരം വ്യോമത്താവളം സ്‌ഥാപിക്കുന്നതിനുള്ള വഴിയും ഇതോടെ തെളിഞ്ഞു. സിറിയയിലെ ടാർട്ടസിൽ ഇപ്പോൾ റഷ്യയ്ക്ക് നാവികത്താവളമുണ്ട്


ആലപ്പോയിൽ റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണങ്ങളിൽ ഈയാഴ്ചയിൽ മാത്രം 150 പേർക്കു ജീവഹാനി നേരിട്ടെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു.

സിറിയയിൽ പുതിയ വെടിനിർത്തൽ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് റഷ്യയും യുഎസും ഇന്നു ജനീവയിൽ ചർച്ച നടത്തും. ഇതിനിടെ സിറിയയിൽ സൈനിക ഇടപെടലിന് അമേരിക്കയുടെ മേൽ കനത്തസമ്മർദമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.