സാർക്ക്: ശ്രീലങ്കയും പിൻമാറി
Friday, September 30, 2016 12:44 PM IST
കൊളംബോ: പാക്കിസ്‌ഥാനിലെ ഇസ്ലാമാബാദിൽ നടക്കാനിരുന്ന 19–ാമത് സർക്ക് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ശ്രീലങ്കയും അറിയിച്ചു. ഇതോടെ സാർക്ക് സമ്മേളനത്തിൽനിന്നു പിന്മാറുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി.

സാർക്ക് സമ്മേളനം നടത്തുന്ന ഒരു അന്തരീക്ഷമല്ല മേഖലയിൽ നിലനിൽക്കുന്നതെന്നും അതിനാൽ സമ്മേളനത്തിൽനിന്നു പിന്മാറുകയാണെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യ–പാക് സംഘർഷത്തെ പരാമർശിക്കാത്ത പ്രസ്താവനയിൽ ഭീകരവാദത്തെ നിശിതമായി വിമർശിക്കുന്നുണ്ട്. ഇന്ത്യ വിട്ടുനിന്നതോടെ ബംഗ്ലാദേശ്, അഫ്ഗാനിസ്‌ഥാൻ, ഭൂട്ടാൻ രാജ്യങ്ങൾ സാർക്ക് ഉച്ചകോടിയിൽനിന്നു പിന്മാറിയിരുന്നു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സാർക്ക് സമ്മേളനത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.