ഈ വീട്ടമ്മ ഐഎസിനു പേടിസ്വപ്നം
ഈ വീട്ടമ്മ ഐഎസിനു പേടിസ്വപ്നം
Friday, September 30, 2016 12:39 PM IST
ബാഗ്ദാദ്: ഇറാക്കിലെ ഈ വീട്ടമ്മയുടെ പേരു കേട്ടാൽ ഐഎസ് ഭീകരർ ഞെട്ടിവിറയ്ക്കും. പിടികൂടുന്ന ഭീകരരുടെ തല കൊയ്ത് വേവിച്ച ചരിത്രമാണ് ഉം ഹനാഡി എന്ന വഹിദായ്ക്കുള്ളത്. കൊലപ്പെടുത്തിയ ഐഎസ് ഭീകരരുടെ തലയുമേന്തി നിൽക്കുന്ന വഹിദായുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തലകൊയ്തെടുത്തു വേവിക്കുകയും ശരീരം കത്തിക്കുകയും ചെയ്യുകയാണു തന്റെ പതിവെന്ന് 39കാരിയായ വഹിദാ സിഎൻഎന്നിനോടു പറഞ്ഞു.


70 ഭടന്മാരുള്ള ഗ്രൂപ്പിന്റെ നേതാവായ വഹിദാ പ്രത്യക്ഷപ്പെടുന്നതു വെട്ടുകത്തിയുമായാണ്. തന്റെ കുടുംബത്തെ ഐഎസ് വകവരുത്തിയതിനെത്തുടർന്നാണ് വഹിദാ പ്രതികാരദാഹിയായി മാറിയത്. ഇതിനകം ആറു വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ടിട്ടുണ്ടെന്നും ഐഎസ് നേതാവ് അൽബാഗ്ദാദി നേരിട്ടു തനിക്ക് എതിരേ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും വഹിദാ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.