ഇന്ത്യക്കു ദക്ഷിണ കൊറിയയുടെ പിന്തുണ
Friday, September 30, 2016 12:39 PM IST
സിയൂൾ: പാക്ക് അധിനിവേശ കാഷ്മീരിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തിനു ദക്ഷിണ കൊറിയ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

കൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹേയെ സന്ദർശിച്ച ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ അടങ്ങുന്ന പാർലമെന്ററി പ്രതിനിധി സംഘത്തോടാണ് പ്രസിഡന്റ് പിന്തുണ അറിയിച്ചത്. പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നൽ ആക്രമണത്തെക്കുറിച്ച് സുമിത്ര മഹാജനാണു ദക്ഷിണകൊറിയൻ പ്രസിഡന്റിനെ ധരിപ്പിച്ചത്. ഇതിനുശേഷം ലോക്സഭാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പ് ഇറക്കി.


അതേസമയം, അതിർത്തിയിൽ സംഘർഷം ഒഴിവാക്കാൻ ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. അതിർത്തിയിൽ സമാധാനമാണു വേണ്ടത്. ഇരു രാജ്യങ്ങളുടെയും സുഹൃദ്രാഷ്ട്രമാണു ചൈന. സംഘർഷം ഒഴിവാക്കാൻ ഇരുരാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.

അതിർത്തിയിൽനിന്നു പിൻവലിഞ്ഞ് സമാധാന ചർച്ചകളിലൂടെ പരിഹാരം കാണാൻ ശ്രമിക്കണമെന്ന് വിദേശകാര്യ വക്‌താവ് ഗെംഗ് ചുവാംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.