ദുഷ്‌ടലാക്കോടെ പാക്കിസ്‌ഥാനെ നോക്കാൻ ആരെയും അനുവദിക്കില്ല: ഷരീഫ്
ദുഷ്‌ടലാക്കോടെ പാക്കിസ്‌ഥാനെ നോക്കാൻ ആരെയും അനുവദിക്കില്ല: ഷരീഫ്
Friday, September 30, 2016 12:26 PM IST
ഇസ്ലാമാബാദ്: ദുഷ്‌ടലാക്കോടെ പാക്കിസ്‌ഥാനെ നോക്കാൻ ആരെയും അനുവദിക്കില്ലെന്നും മിന്നൽ ആക്രമണത്തിനു പാക്കിസ്‌ഥാൻ സജ്‌ജമാണെന്നും പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. രാജ്യസുരക്ഷയെക്കുറിച്ച ചർച്ച ചെയ്യാനുള്ള പ്രത്യേക കാബിനറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഷരീഫ്.

നിയന്ത്രണരേഖയിൽ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റമോ ആക്രമണമോ ഉണ്ടാവുകയാണെങ്കിൽ അതിനെ നേരിടാനും ജനങ്ങളുടെ ജീവനും സ്വത്തിനും സരക്ഷണം നൽകാനും ആവശ്യമായ നടപടികളെല്ലാം സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്നും ഷരീഫ് പറഞ്ഞതായി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. പാക് അധിനിവേശ കാഷ്മീരിലേക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റം മേഖലയ്ക്കു മൊത്തത്തിൽ ഭീഷണിയാണ്.


മാതൃരാജ്യത്തെ രക്ഷിക്കാൻ നെഞ്ചുറപ്പുള്ള സൈനികർക്കൊപ്പം രാജ്യംമുഴുവൻ തോളോടുതോൾ ചേർന്നു നിൽക്കും. ഇന്ത്യ ആസൂത്രണം ചെയ്യുന്ന ഏതുതരം ആക്രമണത്തെയും മറികടക്കാൻ പാക്കിസ്‌ഥാൻ ഐക്യത്തോടെ പ്രവർത്തിക്കുമെന്നും നവാസ് ഷരീഫ് വ്യക്കമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.