ട്രംപിന്റെ സ്വത്ത് 370 കോടി ഡോളർ
ട്രംപിന്റെ സ്വത്ത് 370 കോടി ഡോളർ
Thursday, September 29, 2016 12:28 PM IST
ന്യൂയോർക്ക്: റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ ആസ്തി 370 കോടി ഡോളറാണെന്ന് ഫോബ്സ് മാസിക വെളിപ്പെടുത്തി. നികുതി റിട്ടേൺ പരസ്യപ്പെടുത്താൻ ട്രംപ് വിസമ്മതിച്ച പശ്ചാത്തലത്തിലാണ് ഫോബ്സ് ഈ കണക്കു പുറത്തുവിട്ടത്.

2015നുശേഷം ട്രംപിന്റെ ആസ്തിയിൽ 80 കോടി ഡോളറിന്റെ നഷ്‌ടമുണ്ടായി. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ ട്രംപിന്റെ 28 സ്വത്തുവകകളിൽ 18 എണ്ണത്തിന്റെ മൂല്യം ഒരുവർഷത്തിനുള്ളിൽ ഗണ്യമായ തോതിൽ ഇടിഞ്ഞതാണു കാരണം.


മൻഹാട്ടനിലെ ട്രംപ് ടവറിന്റെ മൂല്യം 51.90കോടി ഡോളറിൽനിന്ന് ഒരു വർഷംകൊണ്ട് 47.10 കോടി ഡോളറിലേക്കു താണു.തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ട്രംപ് 70 ലക്ഷം ഡോളർ നീക്കിവച്ചു.

മറ്റൊരു 480ലക്ഷംഡോളർ വായ്പയിനത്തിലും നൽകി. ട്രംപിനു സ്വന്തമായി മൂന്നു ഹെലികോപ്റ്ററുകളും രണ്ടു സ്വകാര്യ ജെറ്റ് വിമാനങ്ങളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.