സൗദിസർക്കാർ ശമ്പളം കുറച്ചു
സൗദിസർക്കാർ ശമ്പളം കുറച്ചു
Wednesday, September 28, 2016 12:23 PM IST
റിയാദ്: ക്രൂഡ് ഓയിൽ വിലയിടിവിനെത്തുടർന്ന് സൗദി അറേബ്യ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു.
സർക്കാരിന്റെ ചെലവുചുരുക്കലിന്റെ ഭാഗമാണിത്. ദേശീയ ടെലിവിഷനിൽ ഇതുസംബന്ധിച്ച ഉത്തരവുകൾ വായിച്ചു. മന്ത്രിമാരുടെ ശമ്പളത്തിൽ 20 ശതമാനം വെട്ടിക്കുറവ് വരുത്തി. ആലോചനാസഭയിലെ അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കുറച്ചു. സർക്കാർ ഉദ്യോഗസ്‌ഥരുടെ ഓവർടൈം അലവൻസുകൾ കുറച്ചു. അവധിദിവസങ്ങളും വെട്ടിക്കുറച്ചു. സൗദി ജനങ്ങളിൽ തൊഴിലെടുക്കുന്നവരിൽ 67 ശതമാനവും സർക്കാർ ജീവനക്കാരാണ്.


ഏറ്റവും താഴെത്തട്ടിലെ ജീവനക്കാർക്കു വേതനം കുറച്ചില്ല. പക്ഷേ, ഇക്കൊല്ലം വേതനവർധന നൽകില്ല. ഓവർടൈമിനു പരിധിവച്ചു. വാർഷിക അവധി 30 ദിവസമാക്കി.ശമ്പളവും ആനുകൂല്യങ്ങളുമാണു സൗദി സർക്കാരിന്റെ ചെലവിൽ 45 ശതമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.