ഏതും നേരിടാൻ സൈന്യം സജ്‌ജമെന്നു പാക്കിസ്‌ഥാൻ
ഏതും നേരിടാൻ സൈന്യം സജ്‌ജമെന്നു പാക്കിസ്‌ഥാൻ
Tuesday, September 27, 2016 12:18 PM IST
ഇസ്ലാമാബാദ്: സെപ്റ്റംബർ 18ന് കാഷ്മീരിലെ ഉറിയിൽ 18 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനുശേഷം ഏത് അടിയന്തര സാഹചര്യവും നേരിടാൻ പാക് സൈന്യം അതിർത്തിയിൽ നിരീക്ഷണം ശക്‌തമാക്കിയതായി റിപ്പോർട്ട്. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലാണ് പാക് സൈന്യം യുദ്ധസന്നാഹങ്ങൾ ഒരുക്കുന്നത്. ഇന്ത്യ–പാക് ബന്ധം വഷളായതോടെ പെഷവാറിൽ നടന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണു സേനാവിന്യാസം സംബന്ധിച്ച തീരുമാനമെടുത്തതെന്നു പാക് സൈനിക വക്‌താവ് ലഫ്. ജനറൽ അസിം സലീം ബജ്വ പറഞ്ഞു.


അതിർത്തിയിൽ സൈന്യത്തിനു കൂടുതൽ സ്വാതന്ത്ര്യം നല്കണമെന്ന ആവശ്യമാണ് യോഗത്തിലുണ്ടായത്. സൈനികമേധാവി ജനറൽ റഹീൽ ഷരീഫിന്റെ നേതൃത്വത്തിലാണ് അടിയന്തര യോഗം ചേർന്നത്. ഉറിയിൽ ഭീകരാകമണങ്ങളിൽ തങ്ങൾക്കു പങ്കില്ലെന്ന് യുഎൻ പൊതുസഭയിൽ പാക്കിസ്‌ഥാൻ ഇന്നലെയും ആവർത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.