ജെയുഡി നേതാവിന്റെ ഹർജി പാക് കോടതി തള്ളി
Sunday, September 25, 2016 11:25 AM IST
ലാഹോർ: കാഷ്മീർ പ്രശ്നം രക്ഷാസമിതിയിലും മറ്റ് അന്തർദേശീയ വേദികളിലും ഉന്നയിക്കാൻ പാക് സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഭീകരസംഘനടയായ ജെയുഡിയുടെ നേതാവ് ഹാഫീസ് സയിദ് സമർപ്പിച്ച ഹർജി ലാഹോർ ഹൈക്കോടതി നിരാകരിച്ചു. സയിദിന്റെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളർ വിലയിട്ടിട്ടുണ്ട്.

ഹർജിക്കാരൻ ഉന്നയിച്ച കാര്യം കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നും രാഷ്ര്‌ടീയമേഖലയിലുള്ളതാണെന്നും ഹർജി തള്ളിക്കൊണ്ടുള്ള വിധിയിൽ ചീഫ് ജസ്റ്റീസ് സയിദ് മൻസൂർ അലി ചൂണ്ടിക്കാട്ടി.ഇന്ത്യ കാഷ്മീരിൽ അതിക്രമം നടത്തുകയാണെന്നും യുഎൻ പ്രമേയങ്ങൾ ലംഘിക്കുകയാണെന്നും സയിദ് ഹർജിയിൽ ആരോപിച്ചു.


പൊതുതാത്പര്യം ഉൾപ്പെടുന്ന രാഷ്ര്‌ടീയ, വിദേശ പ്രശ്നങ്ങളിൽ കോടതിക്ക് ഇടപെടാമെന്ന് സയിദിനുവേണ്ടി ഹാജരായ എകെ ദോഗർ കോടതിയിൽ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.