ഇന്ത്യയും പാക്കിസ്‌ഥാനും നേരിട്ടു ചർച്ച നടത്തണമെന്ന് അമേരിക്ക
ഇന്ത്യയും പാക്കിസ്‌ഥാനും നേരിട്ടു ചർച്ച നടത്തണമെന്ന് അമേരിക്ക
Sunday, September 25, 2016 11:25 AM IST
വാഷിംഗ്ടൺ: കാഷ്മീർ വിഷയത്തിന്റെ പേരിൽ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ നടത്തുന്ന വാക് പോര് അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും പരസ്പരം ചർച്ച നടത്തണമെന്നും അമേരിക്ക.

മേഖലയിൽ സമാധാനവും ജനാധിപത്യവും നിലനിർത്താൻ ഇരു രാജ്യങ്ങളും ചർച്ചയ്ക്കു തയാറാകണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫീസർ പറഞ്ഞു. ഉറി ആക്രമണം മറക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട്ടെ പ്രസംഗത്തിനു ശേഷമാണ് അമേരിക്കയുടെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.